KeralaLatest NewsNewsIndia

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

കൊ​ച്ചി: ഭൂ​മി​ക്ക​ടി​യി​ലെ കൂ​റ്റ​ന്‍ പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി വാ​ത​കം എ​ത്തി​ക്കു​ന്ന കൊ​ച്ചി-​കൂ​റ്റ​നാ​ട്-​ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു പൈ​പ്പ് ലൈ​ന്‍ പ്രോ​ജ​ക്‌ട്(​കെ.​കെ.​ബി.​എം.​പി.​എ​ല്‍) പ​ദ്ധ​തി ഇ​ന്ന് രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നാ​ടി​ന്​ സ​മ​ര്‍​പ്പി​ക്കും.

Read Also : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ

ഗെ​യി​ല്‍ ഇ​ന്ത്യ ലി​മി​റ്റ​ഡ് കമ്പനി ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന 5700 കോ​ടി ചെ​ല​വു​ള്ള പ​ദ്ധ​തി മു​ഖേ​നെ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പി​ലൂ​ടെ പ്ര​കൃ​തി​വാ​ത​ക​വും(​പി.​എ​ന്‍.​ജി) മം​ഗ​ളൂ​രു​വി​ലെ​യും ബം​ഗ​ളൂ​രു​വി​ലെ​യും വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക​വും(​എ​ല്‍.​എ​ന്‍.​ജി) വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി സാ​ന്ദ്രീ​കൃ​ത പ്ര​കൃ​തി​വാ​ത​ക​വും(​സി.​എ​ന്‍.​ജി) എ​ത്തും.

വീ​ടു​ക​ള്‍ക്കും, വാ​ഹ​ന​ങ്ങ​ള്‍ക്കും, വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും സം​ശു​ദ്ധ ഇ​ന്ധ​നം ല​ഭ്യ​മാ​വു​ന്ന പ​ദ്ധ​തി വ​ഴി നി​കു​തി​യി​ന​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം 1000 കോ​ടി രൂ​പ​ സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പു​തു​വൈ​പ്പി​ലു​ള്ള പെ​ട്രോ​നെ​റ്റ് എ​ല്‍.​എ​ന്‍.​ജി ലി​മി​റ്റ​ഡി​ല്‍​നി​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന പൈ​പ് ലൈ​ന്‍, ക​ര്‍​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യാ​യ മം​ഗ​ളൂ​രു​വി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​തി​ന​കം 3000 കോ​ടി രൂ​പ ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍ 414 കി​ലോ​മീ​റ്റ​റും ക​ര്‍​ണാ​ട​ക​യി​ല്‍ 36 കി​ലോ​മീ​റ്റ​റു​മാ​ണ്​ പൈ​പ്പ്​​ലൈ​ന്‍ ദൈ​ര്‍ഘ്യം. പൈ​പ്പ്​ ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ്ര​കൃ​തി വാ​ത​കം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ പെ​ട്രോ​ളി​യം ആ​ന്‍​ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ് റെ​ഗു​ലേ​റ്റ​റി ബോ​ര്‍​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍-​അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​യാ​ണ്.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button