KeralaNattuvarthaLatest NewsNews

കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ ഏണിയുമായെത്തി; മധ്യവയസ്കന് പണിയായത് കൂർക്കം വലി- വീഡിയോ

കിടപ്പുമുറിയിൽ ഏണിയുമായി ഒളിഞ്ഞുനോട്ടത്തിനെത്തിയ മധ്യവയസ്കൻ ഉറങ്ങിപ്പോയി

കിടപ്പുമുറിയിൽ ഏണിയുമായി ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കൻ പിടിയിൽ. പയ്യന്നൂർ പഴയ ബസ്റ്റാൻഡിന് സമീപമാണ് സംഭവം. ദമ്പതികളുടെ മുറിയിൽ ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന് കെണിയായത് കൂർക്കം വലി. കൂർക്കം വലിയുടെ ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ദമ്പതികൾ കണ്ടത് കിടപ്പുമുറിയുടെ ടെറസിനു സമീപത്ത് കൂർക്കം വലിച്ചുറങ്ങുന്ന മധ്യവയസ്കനെയാണ്. ഏണി വെച്ചാണ് ഇയാൾ മുകളിൽ കയറിയത്. തളിപ്പറൻപ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മധ്യവയസ്കനാണ് അറസ്റ്റിലായത്.

ഇതിയാളുടെ സ്ഥിരം പരുപാടിയാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തുള്ള വീട്ടിലും ഇത്തരത്തിൽ ഇയാൾ ഏണിയുമായി കറങ്ങിനടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button