KeralaNattuvarthaLatest NewsNews

ഇത് ദേവാംഗ്, 4 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന തളിക്കുളത്തിന്റെ മുത്ത് !

മത്സ്യത്തൊഴിലാളികൾക്ക് രക്ഷകനായ ദേവാംഗ്

തളിക്കുളം തമ്പാൻകടവിൽ നിന്ന് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി കാണാതായ 4 പേരെ കണ്ടെത്തിയത് മത്സ്യത്തൊഴിലാളികളുടെ സമഗ്രമായ അന്വേഷണത്തിനൊടുവിൽ. തമ്പാൻകടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികൾക്ക് രക്ഷകനായത് ദേവാംഗ് എന്ന യുവാവ്. തളിക്കുളം സ്വദേശിയായ ദേവാംഗിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താനായത്. അപകടം നടന്നവിവരം ഉടൻ തന്നെ സർക്കാരിന്റെ റെസ്ക്യൂ ടീമിനെ അറിയിച്ചിരുന്നു. എന്നാൽ, സമയമേറെ കഴിഞ്ഞിട്ടും ഇവർ എത്താതിരുന്നതോടെയാണ് മത്സ്യബന്ധനത്തൊഴിലാളികൾ തന്നെ ഇവരെ കണ്ടെത്താൻ കടലിലേക്ക് തിരിച്ചത്.

Also Read: ആൾത്താമസമില്ലാത്ത പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു

ആദ്യം തെരച്ചിലിനായി കടലിലേക്ക് തിരിച്ച സംഘത്തിന് ഇവരെ കണ്ടെത്താൻ സാധിച്ചില്ല. സംഭവമറിഞ്ഞ് കടൽത്തീരത്തെത്തിയ ദേവാംഗ് തന്റെ ഡ്രോൺ ഉപയോഗിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് ദേവാംഗിനെ കൂട്ടി തൊഴിലാളികൾ വീണ്ടും കടലിലേക്ക് യാത്ര തിരിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്.

https://www.facebook.com/permalink.php?story_fbid=1296806034052201&id=100011684503746

ഡ്രോൺ ക്യാമറയുടെ സഹായത്താൽ 5 മണിക്കൂറോളം കടലിൽ കിടന്ന് അവശരായ മത്സ്യതൊഴിലാളികളെ കണ്ടെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദേവാംഗ്. തളിക്കുളം പുത്തൻത്തോടിനടുത്ത് താമസിക്കുന്ന എരണേഴത്ത് സുബിലിന്റെ മകനാണ് ദേവാംഗ്. ജീവിതത്തിൽ ആദ്യമായാണ് ദേവാംഗ് കടലിൽ പോകുന്നത്.

ജീവൻ പണയപ്പെടുത്തിയും കാണാതായവർക്ക് വേണ്ടി തെരച്ചിൽ നടത്തി അവരെ രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളേയും അതിനു കാരണമായ ദേവാംഗിനെയും ഭാരതീയ ജനത പാർട്ടിയും ഭാരതിയ മത്സ്യ പ്രവർത്തക സംഘവും പൊന്നാട അണിയിച്ചു ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button