Latest NewsNewsInternational

റഷ്യയുമായി ഇന്ത്യയുടെ സൗഹൃദവും ആയുധവ്യാപാര കരാറും, എതിര്‍പ്പുമായി യുഎസ്

വാഷിംഗ്ടണ്‍: റഷ്യയുമായി ഇന്ത്യയുടെ സൗഹൃദവും ആയുധവ്യാപാര കരാറും, എതിര്‍പ്പുമായി യുഎസ്. റഷ്യയുമായുളള ഇന്ത്യയുടെ ശതകോടികളുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാന കരാറാണ് യുഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ എതിരാളിയെ നേരിടുന്ന നിയമപ്രകാരം ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും.’ എന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസ്(സി.ആര്‍.എസ്) മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല. ഇത് കോണ്‍ഗ്രസ് അംഗങ്ങളുടെ അഭിപ്രായവുമല്ല മറിച്ച് അമേരിക്കയിലെ വിദഗ്ദ്ധരായ നിയമജ്ഞരാണ് ഇവ തയ്യാറാക്കുന്നത്.

Read Also : പിഞ്ചുമക്കളെ അടക്കം കൊല്ലാൻ പ്ളാൻ; ഹിന്ദുമതത്തിലേക്ക് മാറിയ മുസ്ലീം കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമം

2018 ഒക്ടോബറിലാണ് ഇന്ത്യ അഞ്ച് ബില്യണ്‍ ഡോളറിന്റെ എസ്-400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാന കരാര്‍ റഷ്യയുമായി ഒപ്പുവച്ചത്. ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അന്നുതന്നെ ഉപരോധ ഭീഷണി മുഴക്കിയിരുന്നു. 2019ല്‍ ഇന്ത്യ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങുന്നതിന് റഷ്യയ്ക്ക് 800 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. ഭൂമിയില്‍ നിന്ന് വായുവിലേക്ക് മിസൈല്‍ തൊടുക്കാന്‍ കഴിയുന്ന റഷ്യയുടെ അത്യാധുനിക മിസൈല്‍ സംവിധാനമാണ് എസ്-400.

അമേരിക്കയുടെ ഉപരോധ ഭീഷണിയുണ്ടെങ്കിലും ഇന്ത്യയുമായുളള കരാര്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് റഷ്യ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button