KeralaLatest NewsNews

പ്രധാനമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു,ക്രിസ്ത്യൻ ന്യൂനപക്ഷത്തിൻ്റെ പ്രശ്നങ്ങൾ ഉയർത്തുന്നവർ നിർണ്ണായകമാകും

യുഡിഎ എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായിരിക്കുന്ന കുറവ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണ് ഇടത് മുന്നണി പോലും കരുതുന്നില്ല മുഖപ്രസംഗം പറയുന്നു

ആലപ്പുഴ: ക്രിസ്ത്യൻ ന്യൂനപക്ഷത്തിൻ്റെ രാഷ്ട്രീയ അരക്ഷിതബോധത്തിനെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുന്നത് എന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും ക്രിസ്ത്യൻ സഭാ പ്രസിദ്ധീകരണം മൂന്ന് മുന്നണികളേയും ഓർമ്മപ്പെടുത്തുന്നു. ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കത്തിലും ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തർക്കത്തിലും പ്രധാനമന്ത്രി ഇടപെട്ടതിനെ കത്തോലിക്ക സഭ സ്വാഗതം ചെയ്തിരുന്നു. എന്നാൽ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് നടന്ന സംഭവ വികാസങ്ങൾ നിർഭാഗ്യകരമാണ്. യുഡിഎ എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായിരിക്കുന്ന കുറവ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണ് ഇടത് മുന്നണി പോലും കരുതുന്നില്ല.

കേരള രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുമ്പോൾ യുഡിഎഫിൻ്റെ രാഷ്ട്രീയ നയപരിപാടികളിൽ സ്വാധീനം ചെലുത്തുന്ന ലീഗിൻ്റെ ആധിപത്യം കൂടും എന്നും മുഖപ്രസംഗം പറയുന്നു . യുഡിഎഫിൻ്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവോടെ പൂർത്തിയാവും എന്നാണ് ഫാ. മാത്യൂ കിലുക്കൻ ചീഫ് എഡിറ്ററായ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപം’ മുഖപ്രസംഗം എഴുതിയിട്ടുള്ളത്.

കോൺഗ്രസ് ലീഗിന് വഴങ്ങിയതായിട്ടുള്ള ഇടത് ആരോപണം ഫലം കണ്ടു. കോൺഗ്രസ് – വെൽഫെയർ പാർട്ടി ബന്ധത്തിലൂടെ കോൺഗ്രസിൻ്റെ മതേതര മുഖം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടായത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ലും ക്രിസ്ത്യൻ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി എന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button