Latest NewsKeralaNewsIndia

1 വർഷത്തിനുള്ളിൽ 9 ലക്ഷം വോട്ടുകളുടെ നേട്ടം; ബിജെപിയുടെ വളർച്ച – 2011 മുതൽ 2020 വരെ !

ഇത് ചെറിയ കളിയല്ലെന്ന് ഇടതിനും വലതിനും മനസിലായി തുടങ്ങി!

കേരളത്തിൽ ഒരു വലിയ രാഷ്ട്രീയമാറ്റത്തിനുള്ള സൂചനയെന്നോണമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നിരീക്ഷകർ നോക്കി കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് ഇടതുപാർട്ടി. എല്ലാം കൈവിട്ട് പോകുമോയെന്ന ഭയത്തിലാണ് വലതുപക്ഷം. നേട്ടം കൊയ്തുവെന്ന ആഹ്ളാദത്തിലാണ് ഇടതുപക്ഷമിപ്പോൾ. എന്നാൽ, യഥാർത്ഥത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഒരേയൊരു പാർട്ടി ബിജെപിയാണ്.

35 ലക്ഷം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇതൊരു ചില്ലറക്കാര്യമല്ല. ഇവിടെ നിന്നുമാണ് നിയമസഭ കക്ഷികൾ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. ഈ 35 ലക്ഷം വോട്ടുകൾക്കൊപ്പം അതിലും ഇരട്ടി നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി മുന്നോട്ട് കുതിക്കുന്ന ഒരേയൊരു പാർട്ടി ബിജെപിയാണ്. ബിജെപിയുടെ വളർച്ചയിൽ ഇടതും വലതും അസഹിഷ്ണുതരാണ്.

Also Read: വീട്ടുജോലി ഓഫിസ് ജോലിക്ക് തുല്യം; ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുയെന്ന് സുപ്രീം കോടതി

വെറും ഒരു വർഷം കൊണ്ട് ബിജെപി നേടിയത് 9 ലക്ഷം വോട്ടുകളുടെ വർധനവാണ്. 2016ൽ നിന്ന് 2020ലേക്ക് എത്തുമ്പോൾ നാല് വർഷത്തെ കണക്കെടുത്താൽ 14 ലക്ഷം വോട്ടാണ് ബിജെപി നേട്ടമുണ്ടാക്കിയത്. 2011ലെ കണക്കെടുത്താൽ അന്ന് ബിജെപിക്ക് നേടാനായത് വെറും 10 ലക്ഷം വോട്ടുകളാണ്. ആ 10 ലക്ഷമാണ് 9 വർഷം കൊണ്ട് 35 ലക്ഷം വോട്ടുകളായി പരിണമിച്ചത്. ജനപിന്തുണ ഇത്രയും വലുതായി തന്നെ ലഭിക്കുന്ന മറ്റേത് പാർട്ടിയാണ് കേരളത്തിനുള്ളത്. ഓരോ വർഷം കഴിയും തോറും അത് തെളിഞ്ഞ് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button