KeralaLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം പ്രഖ്യാപിയ്ക്കും

പതിനഞ്ചിലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ജനുവരി 11ന് തീരുമാനിയ്ക്കുന്നത്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തീരുമാനിയ്ക്കും. ഈ മാസം 11-നാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുന്നത്. തൃശൂരില്‍ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കുന്നത്.

പതിനഞ്ചിലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ജനുവരി 11ന് തീരുമാനിയ്ക്കുന്നത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കും. ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിയ്ക്കുക. എ പ്ലസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button