Latest NewsIndiaNews

ഗവർണർ ഓർഡിനൻസ് ഒപ്പിട്ടു, കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നു, ലംഘിച്ചാൽ കടുത്ത ശിക്ഷ

നേരത്തെ കര്‍ണാടക നിയമ സഭ പാസാക്കിയ ബില്‍ ഉപരിസഭ കടന്നിരുന്നില്ല, ഇതിനെ തുടർന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്

ബംഗളൂരു: ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ
കര്‍ണാടക സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം സംസ്ഥാനത്ത് നിലവില്‍ വന്നു. നേരത്തെ കര്‍ണാടക നിയമ സഭ പാസാക്കിയ ബില്‍ ഉപരിസഭ കടന്നിരുന്നില്ല. ഇതിനെ തുടർന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട അധികാരമാണ് ഓർഡിനൻസ് നല്‍കിയിട്ടുള്ളത് എന്ന വിമർശനം പല കോണിൽ നിന്നും ഉയരുന്നുണ്ട് .

Also related : എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് കാര്‍ഷിക നിയമത്തെപ്പറ്റി പറയാനോ പ്രമേയം അവതരിപ്പിക്കാനോ ഉള്ള ഒരു യോഗ്യതയും ഇല്ല

നിയമം ലംഘിക്കപ്പെട്ടതായി സംശയം തോന്നുന്നയിടങ്ങളിലെല്ലാം നോട്ടീസ് കൂടാതെ കയറി പരിശോധന നടത്താനും, വസ്തുവകകള്‍ പിടിച്ചെടുക്കാനും എസ്‌ഐ റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥൻ മാർക്ക് അധികാരം നൽകുന്നതും ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ പോലും യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ല എന്ന വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിമർശനമുയരുന്നത്.

Also related : വിയ്യൂർ വനിതാ ജയിലിൽ യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

പ്രധാനമായും മുസ്‌ലിം വിഭാഗത്തിലുള്ളവരാണ് കര്‍ണാടകയിലെ ബീഫ് വ്യാപാരികള്‍. പോലീസിന് അമിതാധികാരം നല്‍കുന്ന വകുപ്പുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയത് മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ അന്വേഷണവും മറ്റു നിയമ നടപടികളും ചുമത്താന്‍ വേണ്ടായാണെന്ന ആക്ഷേപവും ബില്ലിനെതിരെ ഉയരുന്നുണ്ട്. .നിയമം ലംഘിച്ചാല്‍ 7 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും കശാപ്പിന് ഉപയോഗിക്കാം എന്ന വ്യവസ്ഥയുണ്ട്.

shortlink

Post Your Comments


Back to top button