Latest NewsNewsIndia

കുട വാങ്ങാൻ 3 ലക്ഷം, 6 മാസത്തിനിടയിൽ 82 ലക്ഷം; കേന്ദ്ര സർക്കാരിന്റെ ഫണ്ട് ധൂർത്തടിച്ച് മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതോടെ ഖജനാവിൽ കൈയ്യിട്ട് വാരാനാകാതെ നേതാക്കൾ

ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വെറും ആറ് മാസത്തിനിടയിൽ ചിലവഴിച്ചത് 82 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. മെഹ്ബൂബ മുഖ്യമന്ത്രി പദവിയിലിരിക്കെയാണ് സംഭവം. ജമ്മു കശ്മീർ ആക്ടിവിസ്റ്റ് ഇമാം-ഉൻ-നബി സൗഗദർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് 6 മാസക്കാലത്തിനിടയിൽ മെഹ്ബൂബ നടത്തിയ ആഡംബര ജീവിതകഥ പുറംലോകം അറിയുന്നത്,

മുഫ്തിയുടെ ആഡംബര ജീവിതച്ചെലവുകൾ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് പി ഡി പി. 2018 ൽ മുഫ്തിയുടെ ശ്രീനഗറിലുള്ള ഓഫീസ് നവീകരണത്തിന്റെ ഭാഗമായാണ് 82 ലക്ഷം രൂപ ചെലവഴിച്ചത്. ഇതേ വർഷം ജൂണിൽ ജൂണിൽ ആഢംബര ടിവികൾ വാങ്ങുന്നതിനു മാത്രം 22 ലക്ഷം രൂപയും ചെലവാക്കി. 2018, മാർച്ച് 28 ന് കാർപ്പറ്റ് വാങ്ങുവാനായി 28 ലക്ഷം രൂപയാണ് മുഫ്തി ചെലവഴിച്ചത്.

Also Read: മന്ത്രി എ.കെ ബാലന് കൊവിഡ്

ഉദ്യാനത്തിൽ വയ്ക്കുന്ന കുട വാങ്ങുന്നതിനായി 2,94,314 രൂപയും 2018, ഫെബ്രുവരിയിൽ ബെഡ്ഷീറ്റുകൾ വാങ്ങുന്നതിനായി 11,62,000 രൂപയും സർക്കാർ ഫണ്ടിൽ നിന്നും മുഫ്തി കൈപ്പറ്റി. കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്നുമാണ് മുഴുവൻ പണവും വിനിയോഗിച്ചിരിക്കുന്നത്. ഓഫീസിലേക്കുള്ള ഫർണിച്ചറുകളും ടിവിയും ബെഡ്ഷീറ്റും വാങ്ങാൻ സർക്കാരിന്റെ പണം ഉപയോഗിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതോടെ കശ്മീരിലെ വിവിധ രാഷ്ട്രീയപാർട്ടികളും നേതാക്കളും സർക്കാർ ഖജനാവിൽ നിന്ന് കയ്യിട്ട് വാരാൻ കഴിയുന്നില്ല. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതിനെതിരെ ഇക്കൂട്ടർ നടത്തുന്ന പ്രതിഷേധങ്ങളുടെ പിന്നിലെ യഥാർത്ഥകാരണങ്ങൾ ഇതൊക്കെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button