Latest NewsNewsIndia

ഇഡിയും ആദായ വകുപ്പും തന്നെ ദ്രോഹിക്കുന്നുവെന്ന് റോബർട്ട് വദ്ര

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയ കള്ളപ്പണം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡിയും ആദായനികുതി വകുപ്പും ചോദ്യം ചെയ്യുന്നത്

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, ആദായനികുതി വകുപ്പും അന്വേഷണമെന്ന പേരിൽ തന്നെ ദ്രോഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര.

“എന്റെ ഓഫിസില്‍ നിന്ന് 23,000 രേഖകള്‍ എടുത്തുകൊണ്ടുപോയി. ഇന്ന് എന്റെ ഓഫിസിലുള്ളതിനേക്കാള്‍ എന്നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കുണ്ട്. അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി ഉത്തരം നല്‍കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. ഓരോ രണ്ട് മൂന്ന് ദിവസത്തിലും അവര്‍ ഞങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്നു. ഇത് ഉപദ്രവിക്കലാണ്. കാരണം ഒരേ ചോദ്യത്തിന് 10 തവണ ഉത്തരം നല്‍കേണ്ടി വരികയാണ്” റോബർട്ട് വദ്ര പറയുന്നു.

Also related : ദേശീയപാത കൈയ്യേറി പാർപ്പിടങ്ങൾ നിർമിച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ

കര്‍ഷക പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു രാഷ്ട്രീയ കരുവായി ഉപയോഗിക്കുകയാണ്. 10 വര്‍ഷമായി ഇത്തരത്തിൽ തന്നെ ദ്രോഹിക്കുകയാണ്. പ്രത്യേകിച്ച് എന്റെ കുടുംബം കര്‍ഷകർക്ക് വേണ്ടി പോരാടുമ്പോള്‍ വിഷയം വഴി തിരിച്ച് എന്നെ മോശമായി ചിത്രീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നും വദ്ര ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയ കള്ളപ്പണം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡിയും ആദായനികുതി വകുപ്പും ചോദ്യം ചെയ്യുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിനായി ഇഡി ഓഫിസിലേക്കു വിളിപ്പിക്കുന്നതില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50-70 ആളുകളുമായി ആദായനികുതി ഓഫിസിലേക്ക് പോകുന്നതിനേക്കാള്‍ കുറച്ച് ഉദ്യോഗസ്ഥര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൻ്റെ ഓഫിസിലേക്ക് വരുന്നതും ഞങ്ങളുടെ ഓഫിസ് പരിശോധിക്കുന്നതുമാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button