KeralaLatest NewsNews

ഭീകരസംഘടനയായ ഐഎസുമായി ബന്ധം: ഏഴ് മലയാളി യുവാക്കളെ യുഎഇ നാടുകടത്തി

പുറത്തുവന്നിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍

തൃക്കരിപ്പൂര്‍ : ഭീകര സംഘടനയായ ഐഎസുമായി ബന്ധം, യുഎഇയില്‍ നിന്ന് മലയാളികളെ നാടുകടത്തി. ഐഎസില്‍ പോയവരുമായി സമ്പര്‍ക്കം ആരോപിച്ചാണ് യുഎഇ ഏഴ് യുവാക്കളെ പുറത്താക്കിയത്. ഈ ഏഴ് പേരേയുംഎന്‍ഐഎ ചോദ്യംചെയ്തു. യുഎഇയില്‍നിന്നു നാടു കടത്തപ്പെട്ട ഇവര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Read Also : അഴിമതി നടത്തി പാലം പൊളിച്ചവര്‍ പുറത്ത് സുഖവാസത്തില്‍,

ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍നിന്നു പോയ യുവാക്കളുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച ഏഴു പേരെയാണ് യുഎഇ നാടുകടത്തിയത്.

നിരീക്ഷണത്തിലായിരുന്ന ഏഴ് യുവാക്കളെയാണ് യുഎഇ സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരെ മൂന്നു മാസം ജയിലില്‍ പാര്‍പ്പിച്ച ശേഷം ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു.

കേരളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇവരെ പിടികൂടി എറണാകുളത്തെ എന്‍ഐഎ ഓഫീസില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് നാടുകടത്തുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ഏഴ് പേരെയും എന്‍ഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button