NattuvarthaLatest NewsNews

ബൈക്ക് മോഷണം; നാലുപേർ പിടിയിൽ

കോഴിക്കോട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എം പി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19 ) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയുമാണ് കോഴിക്കോട് ടൗണ്‍ എസ് ഐ ബിജിത്തും സംഘവും അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്റ ബൈക്ക് മോഷണം പോകുന്നത്. 23ന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട അരക്കിണര്‍ സ്വദേശിയായ ഹാരിസിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കും മോഷണം പോയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button