Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഊർജം പകരാൻ മുഖ്യമന്ത്രിമാരെയടക്കം രംഗത്തിറക്കി കോൺഗ്രസ്

ന്യൂഡൽഹി : കേരളത്തിലുൾപ്പെടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രിമാരെ നിരീക്ഷകരാക്കി കോൺഗ്രസ്. കേരളത്തിൽ മുതിർന്ന നിരീക്ഷകരായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്കു ഹൈക്കമാൻഡ് രൂപം നൽകി. കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഗോവ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലെയ്റോ എന്നിവരാണ് മറ്റംഗങ്ങൾ.

ഇതാദ്യമായാണ് മുഖ്യമന്ത്രി പദം വഹിക്കുന്നയാളെ സംസ്ഥാന നിരീക്ഷകനായി പാർട്ടി നിയോഗിക്കുന്നത്. തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണിതെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കും സമിതികളെ നിയോഗിച്ചു. മുൻ രാജ്യസഭാംഗം ബി.കെ. ഹരിപ്രസാദ്, ജാർഖണ്ഡ് മന്ത്രി ആലംഗിർ ആലം, പഞ്ചാബ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല എന്നിവരാണ് ബംഗാളിലെ നിരീക്ഷകർ.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ദേശീയ ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ബിഹാർ എംഎൽഎ: ഷക്കീൽ അഹമ്മദ് ഖാൻ എന്നിവരാണ് അസമിലേക്കുള്ള നിരീക്ഷകർ. മുൻ കേന്ദ്ര മന്ത്രിമാരായ എം. വീരപ്പമൊയ്‌ലി, എം.എം. പള്ളം രാജു, മഹാരാഷ്ട്ര മന്ത്രി നിതിൻ റൗത്ത് എന്നിവർ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ചുമതല വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button