COVID 19Latest NewsNewsIndia

കോവിഡ് വാക്‌സിന്‍ വിതരണത്തിലേക്ക് രാജ്യം അതിവേഗം ; നാളെ വീണ്ടും ഡ്രൈ റൺ നടത്തും

ന്യൂഡൽഹി : കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നാളെ വീണ്ടും ഡ്രൈ റണ്‍ നടത്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഡ്രൈ റണ്ണിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന്റെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ഉന്നത തല യോഗം ചേരും.

രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി 2-ന് നേരത്തേ ഡ്രൈറൺ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്സീൻ വിതരണം നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ വിതരണം ജനുവരി 13-ന് തുടങ്ങാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈറൺ നടത്തുന്നത്.

ഇത് വാക്സീൻ വിതരണത്തിന്‍റെ രാജ്യവ്യാപകമായ വിപുലമായ റിഹേഴ്സലാകും. മുൻഗണന പട്ടികയിലെ ഒരു കോടി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്ന് കോടി വരുന്ന കോവിഡ് മുന്നണി പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായിട്ടാണ് നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button