KeralaLatest NewsNews

‘ഇന്ന് ട്രയൽ നാളെ റിയൽ’; വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണത്തിന് പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാംഘട്ട കോവിഡ് വാക്സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

Read Also: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു

എന്നാൽ കേരളത്തിലെ പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാകും. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button