CinemaMollywoodLatest NewsKeralaNewsEntertainment

‘വൺ ലക്ഷ്യം വെയ്ക്കുന്നത് തെരഞ്ഞെടുപ്പ്? പിണറായി സ്റ്റൈലിൽ മമ്മൂട്ടി, സർക്കാരിനെ വെള്ളപൂശുന്നു’; വിമർശനങ്ങൾ ഇങ്ങനെ

വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. തിരക്കഥാകൃത്തുക്കളായ സഞ്ജയ്- ബോബി ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി രചിച്ചിരിക്കുന്ന ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള സിനിമയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

Also Read: നേമത്ത് കുമ്മനം, രാജഗോപാലിനു ഇനി വിശ്രമമാകാം; കളത്തിലിറങ്ങാൻ സുരേന്ദ്രൻ, സ്ത്രീകൾക്ക് മുൻഗണന

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രചരണമാണ് ഈ ചിത്രമെന്നും പിണറായി സർക്കാരിനെ കൊട്ടിഘോഷിക്കാനുള്ള കഥയാകുമെന്നും ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകൻ. സിനിമ കാണാതെ പറയുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് ആരേയും വിഷയമാക്കിയല്ല സിനിമ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.

‘മുഖ്യമന്ത്രി മമ്മൂട്ടിയായത് കൊണ്ടാവാം അവര്‍ക്ക് അങ്ങനെയെല്ലാം തോന്നുന്നത്. അപ്പൊ അത് സിനിമ കണ്ടിട്ട് തീരുമാനിക്കുകയാണ് വേണ്ടത്. പിന്നെ ഇത്തരം കമന്റുകളും അഭിപ്രായങ്ങളും ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് അവര്‍ പറയുന്നത്. പക്ഷേ അതിലൊന്നും കാര്യമില്ല.’- സന്തോഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button