Latest NewsNewsCrime

വയോധികൻ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച സം​ഭ​വം കൊലപാതകം

കൊ​ടു​ങ്ങ​ല്ലൂ​ർ: കു​ടും​ബ വക്കഴക്കിനിടെ 70 കാരനായ വയോധികൻ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെന്നു പൊ​ലീ​സ് അറിയിക്കുകയുണ്ടായി. സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ക​നെ പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. എ​ട​വി​ല​ങ്ങ് കാ​ര പ​ഞ്ചാ​യ​ത്തു​കു​ളം മ​ണ്ണാ​ട്ട​റ ശി​വ​രാ​മ​നാ​ണ്​ മ​രി​ച്ച​ത്. സംഭവത്തിൽ മ​ക​ൻ ക​ണ്ണ​ൻ എ​ന്ന സം​ജി​ത്തി​നെ​​ (35) കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. നേ​ര​ത്തേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കൊലക്കുറ്റമാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിരയിരിക്കുന്നത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷ​മാ​ണ്​ കൊ​ല​പാ​ത​കം റിപ്പോർട്ട് ചെയ്തത്. വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ശി​വ​രാ​മന്റെ വാ​രി​യെ​ല്ല് ത​ക​ർ​ന്ന നി​ല​യി​ലായിരുന്നു. ത​ല​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റിരുന്നു. ഈ ​ര​ണ്ട് പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ പി.​കെ. പ​ത്മ​രാ​ജ​ൻ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കും അ​ക്ര​മ​വും ഉ​ണ്ടാ​യ​ത്.സം​ഭ​വ​ത്തി​നി​ടെ ക​ണ്ണ​ന് ത​ല​ക്ക് പ​രി​ക്കേ​റ്റ​ത് നി​ല​ത്ത് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ​നും ഇ​യാ​ൾ മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു

 

shortlink

Related Articles

Post Your Comments


Back to top button