Latest NewsNewsIndia

ഉദ്യോഗസ്ഥരാണെന്ന വ്യാജേന മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി; മുന്‍ മന്ത്രി അറസ്റ്റില്‍

ആധായ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന എത്തിയ പത്തംഗ സംഘമാണ് വ്യാജ രേഖകള്‍ കാട്ടി മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്.

ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നതരായ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ കേസില്‍ തെലങ്കാനയില്‍ മുന്‍ മന്ത്രി അറസ്റ്റില്‍. ടിഡിപി പാര്‍ട്ടി നേതാവ് ഭൂമ അഖില പ്രിയയാണ് അറസ്റ്റിലായത്. 200 കോടി വിലമതിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്ന് പേരെ മന്ത്രിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ട് പോയത്.

Read Also: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഊർജം പകരാൻ മുഖ്യമന്ത്രിമാരെയടക്കം രംഗത്തിറക്കി കോൺഗ്രസ്

എന്നാൽ മുന്‍ ഹോക്കി താരം പ്രവീണ്‍ റാവു അടക്കമുള്ള മൂന്ന് പേരെയാണ് കടത്തിക്കൊണ്ട് പേയത്. കേസില്‍ ഭൂമയുടെ ഭര്‍ത്താവ് ഭാര്‍ഗവ് രാം, എ.വി സുബ്ബ റെഡ്ഡി എന്നിവരും പ്രതികളാണ്. ആധായ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന എത്തിയ പത്തംഗ സംഘമാണ് വ്യാജ രേഖകള്‍ കാട്ടി മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്. ഇവരെ ചില ബ്ലാങ്ക് പേപ്പറുകളില്‍ ഒപ്പിടിയിച്ചതായും പരാതിയുണ്ട്.

shortlink

Post Your Comments


Back to top button