KeralaLatest NewsNews

‘നിരപരാധിയായ എന്നെ പിടിച്ചു പറിക്കാരനും മോഷ്ടാവും ആയി ചിത്രീകരിക്കുന്നു’; എസ് ഐക്കെതിരെ യുവാവ്

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥൻ വർഷങ്ങളായി കള്ളക്കേസുകളിൽ കുടുക്കുന്നതായി യുവാവ്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പത്മരാജനെതിരെയാണ് ഗോപിനാഥൻ കൊടുങ്ങല്ലൂർ എന്ന യുവാവ് രംഗത്തെത്തിയിരിക്കുന്നത്. 2012 മുതൽ  നിരന്തരം കള്ളക്കേസുകളിൽ കുടുക്കുന്നു. ഇപ്പോഴും ഇത് അവസാനിപ്പിച്ചിട്ടില്ല വർഷങ്ങളായി കോടതി കയറി ഇറങ്ങുന്നു. ഇന്നുവരെ ഒരു പരാതിയുമായി ആരുടെയും അടുത്ത് പോയിട്ടില്ല. എന്നാൽ പണ്ടേ ഞാൻ ഒരു പരാതിയുമായി പോയിരുന്നെങ്കിൽ ഇന്ന് എനിക്ക് ഈ ദേഹോപദ്രവം ഏൽക്കില്ലായിരുന്നു എന്നും ഇത്രയും കള്ളക്കേസുകൾ എന്റെ പേരിൽ വരില്ലായിരുന്നു എന്നും യുവാവ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗോപിനാഥൻ കൊടുങ്ങല്ലൂർ ഈക്കാര്യം പറയുന്നത്.

 

കുറിപ്പിന്റെ പൂർണരൂപം…………………

കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പത്മരാജന്റെ ക്രൂരമായ പീഡനം, വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഈ ഉദ്യോഗസ്ഥൻ വർഷങ്ങളായി എന്റെ പേരിൽ നിരന്തരം കള്ളക്കേസുകളിൽ കുടുക്കുന്നു 2012ഇൽ തുടങ്ങിയതാണ് ഈ ഉപദ്രവം ഇപ്പോഴും അത് അവസാനിപ്പിച്ചിട്ടില്ല വർഷങ്ങളായി കോടതി കയറി ഇറങ്ങുന്നു ഇന്നുവരെ ഒരു പരാതിയുമായി ആരുടെയും അടുത്ത് പോയിട്ടില്ല ഞാൻ. പണ്ടേ ഞാൻ ഒരു പരാതിയുമായി പോയിരുന്നെങ്കിൽ ഇന്ന് എനിക്ക് ഈ ദേഹോപദ്രവം ഏൽക്കില്ലായിരുന്നു ഇത്രയും കള്ളക്കേസുകൾ എന്റെ പേരിൽ വരില്ലായിരുന്നു.

എന്റെ സുഹൃത്തും ആയിട്ടുള്ള ഒരു സാമ്പത്തിക വിഷയത്തിന് പേരിലുള്ള ഒരു പരാതി വളച്ചൊടിച്ചു എന്നെ പിടിച്ചുപറിക്കാരൻ ആക്കി ചിത്രീകരിച്ച് എന്റ പേരിൽ മോഷണ കേസിന് fir രജിസ്റ്റർ ചെയ്തു ഇരുപതോളം കേസിലെ പ്രതി എന്നാണ് എഫ്ഐആർ പറയുന്നത് പത്രത്തിലും ടിവിയിലും സോഷ്യൽമീഡിയയിലും പിടിച്ചുപറിക്കാരൻ അറസ്റ്റിൽ ഇരുപതോളം കേസിലെ പ്രതി അറസ്റ്റിൽ എന്നിങ്ങനെ എല്ലാം ചിത്രീകരിചാണ് കേസ് കൊടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ രണ്ടു വർഷക്കാലമായി ഒരു പെറ്റി കേസ് പോലും എന്റെ പേരിൽ നിലവിലില്ല. ഈ ഉദ്യോഗസ്ഥൻ എന്റെ പേരിൽ കെട്ടിച്ചമച്ച എല്ലാ കള്ളക്കേസുകളും കോടതി എന്നെ തെറ്റുകാരനല്ല എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിൽവെറുതെ വിട്ടിട്ടുള്ളതാണ്.

ഒരു പെറ്റി കേസ് പോലും ഇല്ലാത്ത എന്നെ ഇരുപതോളം കേസിലെ പ്രതി എന്നും പറഞ്ഞു ഇപ്പോഴും ചിത്രീകരിക്കുന്നു ശാരീരികമായും മാനസികമായും ഒരുപാട് ഈ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുണ്ട്, ഇപ്പോൾ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്, നിരപരാധിയായ എന്നെ ഒരു പിടിച്ചു പറിക്കാരനും മോഷ്ടാവും ആയി ചിത്രീകരിച് പൊതുസമൂഹത്തിൽ മോശക്കാരനായി ചിത്രീകരിച് ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന ഈ ഉദ്യോഗസ്ഥനെതിരെ മാനനഷ്ടത്തിനു ഉള്ള കേസും അതുപോലെതന്നെ എന്നെ ക്രൂരമായി പീഡിപ്പിച്ചതിനുള്ള തെളിവുകൾ എല്ലാം വെച്ച് എന്റെ പേരിൽ ഇല്ലാത്ത കള്ളക്കേസുകൾ വെച്ച് വ്യക്തിവൈരാഗ്യം തീർത്ത ഈ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

എല്ലാവരുടെയും അനുഗ്രഹവും സപ്പോർട്ടും വേണം. ഇനി ഒരു സാധാരണക്കാരനും ഈ പോലീസ് ഉദ്യോഗസ്ഥന്റെ മൂന്നാം മുറക്ക് വിധേയൻ ആവരുത് ഒരു സാധാരണക്കാരനും കള്ളക്കേസിൽ ജയിലും കോടതിയും കയറി നടക്കരുത് അതിനായി ഞാൻ മുന്നോട്ടു വരികയാണ് നിയമപരമായി ഏതറ്റം വരെയും ഞാൻ പോകും രാഷ്ട്രീയ ജാതി ഭേദമന്യേ എല്ലാവരുടെയും സപ്പോർട്ട് എനിക്ക് വേണം പരാതിക്കാരൻ മജിസ്ട്രേറ്റിന് നേരിട്ട് മൊഴി കൊടുത്തിട്ടുള്ളതാണ് ഇങ്ങനെയുള്ള പരാതി അല്ല സ്റ്റേഷനിൽ പോലീസിനോട് പറഞ്ഞത് പോലീസ് കെട്ടിച്ചമച്ച കേസ് ആണ് ഇത് എന്ന് പരാതിക്കാരൻ മജിസ്ട്രേറ്റിന് നേരിൽ ബോധ്യപ്പെടുത്തിയട്ടുള്ളതാണ് പരാതി പിൻവലിച്ചട്ടുള്ളതും ആണ് എന്നിട്ടും ഇന്നും പത്രത്തിൽ പിടിച്ചുപറിക്കാരൻ എന്ന് ഹെഡ്ഡിംഗ് ഓടുകൂടി വാർത്ത കൊടുത്തിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ

https://www.facebook.com/permalink.php?story_fbid=1594312474094516&id=100005473368830

shortlink

Related Articles

Post Your Comments

Related Articles


Back to top button