Life Style

ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ആരോഗ്യം നന്നാക്കാം

അനാരോഗ്യമുള്ളവര്‍ അതിനനുസരിച്ച് ശീലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. ഒഴിവാക്കേണ്ട പല കാര്യങ്ങളും ശീലിക്കുന്നത് ശരിയായ അറിവില്ലായ്മ കൊണ്ടാണ്. അത് രോഗവര്‍ദ്ധനയ്ക്ക് ഇടയാക്കും. ഹിതമായവ ശീലിച്ചാല്‍ ഔഷധ ഉപയോഗവും കുറയ്ക്കാനാകും.

അസിഡിറ്റിയുള്ളവര്‍ക്ക് ചെറിയ വാഴപ്പഴങ്ങള്‍ നല്ലതാണ്. എന്നാല്‍,? എരിവും പുളിയും പരമാവധി കുറയ്ക്കണം. ഗ്യാസിന്റെ അസുഖമുള്ളവര്‍ സമയത്ത് ഭക്ഷണം കഴിക്കണം. പാലും പാലുല്‍പ്പന്നങ്ങളും ഒഴിവാക്കണം.

കാലിന്റെ മസിലുകള്‍ക്ക് വേദനയുള്ളവര്‍ തൈലം താഴെ നിന്ന് മുകളിലേക്ക് പുരട്ടി തടവണം. പുകവലി ഒഴിവാക്കണം. പ്രമേഹരോഗികള്‍ കണ്ണിനെ സംരക്ഷിക്കുന്നതിനായി ആയുര്‍വേദ തുള്ളി മരുന്ന് ഉപയോഗിക്കണം. കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കണം

ആസ്പിരിന്‍ കഴിക്കുന്നവരില്‍ വയറുവേദനയുള്ളവര്‍ അള്‍സര്‍ ഒഴിവാക്കുന്ന ഭക്ഷണം കൂടി ശീലിക്കണം. പുകവലിയും മദ്യവും ഒഴിവാക്കുന്നതാണ് നല്ലത്.

തലവേദനയുള്ളവര്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ടെന്‍ഷന്‍ ഒഴിവാക്കണം

ആര്‍ത്തവ സമയത്ത് വേദനയുള്ളവര്‍ ശരിയായി ഭക്ഷണം കഴിച്ച് വിശ്രമിക്കണം. യാത്രകള്‍ ഒഴിവാക്കണം.

വെള്ളപോക്കുള്ളവര്‍ പൊതുവായ ആരോഗ്യവും ശ്രദ്ധിക്കണം.അച്ചാര്‍ ഒഴിവാക്കണം. മൂത്രത്തില്‍ പഴുപ്പുള്ളവര്‍ ശരീരത്തെ തണുപ്പിക്കുന്ന ആഹാരം കഴിക്കണം. എരിവും പുളിയും ചൂടും ഒഴിവാക്കണം. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശരിയായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഉപ്പും ടെന്‍ഷനും കുറയ്ക്കണം. ഓര്‍മ്മക്കുറവുള്ളവര്‍ നെയ്യ് ഉപയോഗിക്കണം. മറന്നു പോകുമോ എന്നുള്ള ഭയം ഒഴിവാക്കണം.

മലശോധനക്കുറവുള്ളവര്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം. എണ്ണയില്‍ വറുത്തവയും എരിവും മാംസവും ഒഴിവാക്കുന്നതാണ് ഉചിതം. അര്‍ശസ് ഉള്ളവര്‍ കോഴി മാംസവും കോഴിമുട്ടയും ഒഴിവാക്കണം. പകരം മോരും ചുവന്നുള്ളിയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

പ്രമേഹ രോഗികള്‍ ഭക്ഷണം അഞ്ചുനേരമാക്കി വിഭജിച്ചു കഴിക്കണം. പഞ്ചസാര, ശര്‍ക്കര,തേന്‍, കരുപ്പട്ടി എന്നിവ ഒഴിവാക്കണം. വെരിക്കോസ് വെയിനുള്ളവര്‍ കാലില്‍ തൈലം പുരട്ടി മുകളിലേക്ക് തടവണം. തുടര്‍ച്ചയായി നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.

തലകറക്കമുള്ളവര്‍ ബ്ലഡ് ഷുഗറും ബ്ലഡ് പ്രഷറും പരിശോധിക്കണം. വിശ്രമിക്കുകയും വേണം. ഉയര്‍ന്ന ഇടങ്ങളില്‍ നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ കൃത്യസമയത്ത് ഭക്ഷണം കഴിച്ചു ശീലിക്കണം. അലസമായ ജീവിത രീതി മാറ്റണം

ജലദോഷമുള്ളവര്‍ ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കണം. പകലുറങ്ങരുത്.അലര്‍ജിയുള്ളവര്‍ മാസ്‌ക് ഉപയോഗിക്കണം. അലര്‍ജിക്ക് കാരണമായ വസ്തുക്കളെ തിരിച്ചറിഞ്ഞ് ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button