KeralaNattuvartha

ശക്തമായ മിന്നൽ ; വാഗമൺ മേഖലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

വാഗമൺ: ശക്തമായ മിന്നലിനെ തുടർന്ന് വാഗമൺ മേഖലയിൽ വിനോദസ‍‍ഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച ഉച്ചതിരി‍ഞ്ഞു ശക്തമായ മിന്നൽ ഉണ്ടായതോടെയാണ് മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ശക്തമായ കാറ്റിനെത്തുടർന്ന് കോലാഹലമേട് ആത്മഹത്യാ മുനമ്പിൽ ഏർപ്പെടുത്തിയിരുന്ന സന്ദർശന വിലക്ക് കഴിഞ്ഞ ദിവസം പിൻവലിച്ചതിന് തൊട്ടു പിന്നാലെയാണ് മിന്നൽ കൂടി വന്നിരിക്കുന്നത്.

വാഗമൺ ഡെസ്റ്റിനേഷൻ കമ്മിറ്റി നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഇവിടങ്ങളിൽ സ‍ഞ്ചാരികൾക്ക് അപകട സാഹചര്യങ്ങളെ സംബന്ധിച്ചു മുന്നറിയിപ്പും നിർദേശങ്ങളും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button