KeralaNattuvarthaLatest NewsNewsCrime

മതപഠനത്തിനെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊവിഡ് കാലത്ത് മതപഠനത്തിനായി വീട്ടിലെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം തുടർച്ചയായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ(58)നെയാണ് പോത്തൻകോട് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാർത്ഥി മതപഠനത്തിനായി ഇയാളുടെ വീട്ടിലെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തന്നെ മാതാപിതാക്കളോട് പീഡനവിവരം അറിയിച്ചത്. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button