KeralaLatest NewsNews

മുഹമ്മദ് റിയാസും മമ്മൂട്ടിയും തമ്മിലുള്ള കൂടിക്കാഴ്ച എന്തിനെന്ന് ഉറ്റുനോക്കി രാഷ്ട്രീയവൃത്തങ്ങള്‍

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്. താടി നീട്ടി വളര്‍ത്തിയുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ഇതിനിടെയാണ് നീണ്ട താടിവെച്ച മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസ് പങ്കുവച്ചിരിക്കുന്നത്.

Read Also : സൂപ്പര്‍ സ്‌പ്രെഡ് കോവിഡ്, മരണങ്ങളില്‍ വിറങ്ങലിച്ച് ബ്രിട്ടണ്‍ : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രക്ഷയില്ലെന്ന് ഭരണകൂടം

പതിനായിരങ്ങള്‍ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. എവിടെ വച്ചായിരുന്നു ഇരുവരുടയും കൂടിക്കാഴ്ച എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തെന്നും അറിയാവിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ റിയാസ് പങ്കുവച്ച ചിത്രം പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

shortlink

Post Your Comments


Back to top button