KeralaLatest NewsNews

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി : കോൺഗ്രസ് ഭാ​ര​വാ​ഹി​ക​ള്‍ കൂട്ടത്തോടെ രാ​ജി​വെ​ച്ചു

മലപ്പുറം : ആലിപ്പറമ്പ് പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് സം​ഭ​വി​ച്ച ക​ന​ത്ത തോ​ല്‍​വിയെത്തുടർന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ കൂട്ടത്തോടെ രാജിവച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​രാ​യ പി.​ടി. ബ​ഷീ​ര്‍, വി​ജ​യ​ന്‍ വ​ളാം​കു​ളം, എ​ന്‍.​പി. ഹം​സ​പ്പ, കെ.​പി. ഷൗ​ക്ക​ത്ത​ലി, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ദാ​മോ​ദ​ര​ന്‍, അ​ഫ്സ​ര്‍ ബാ​ബു, കെ.​പി. ചാ​മി എ​ന്നി​വ​രാ​ണ് രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Read Also : ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നു ; വെടിവയ്പ്പിൽ ഒരാൾ മരിച്ചു 

ആലിപ്പറമ്പ് പ​ഞ്ചാ​യ​ത്തി​ല്‍ 21 വാ​ര്‍​ഡി​ല്‍ 14 വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച്‌ യു.​ഡി.​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ ഒ​രു വാ​ര്‍​ഡി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗം വി​ജ​യി​ച്ച​ത്.
ഒ​റ്റ​ക്ക് ഭ​രി​ക്കാ​ന്‍ ഭൂ​രി​പ​ക്ഷം നേ​ടി​യ​തോ​ടെ പ്ര​സി​ഡ​ന്‍​റ്, വൈ​സ് പ്ര​സി​ഡ​ന്‍​റ് സ്ഥാ​ന​ങ്ങ​ള്‍ ലീ​ഗ് ഏ​റ്റെ​ടു​ത്തു. ഏ​ഴ് വാ​ര്‍​ഡി​ലാ​ണ് കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച​ത്. മു​ന്‍​വ​ര്‍​ഷം ര​ണ്ട് വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. വൈസ്‌പ്രസിഡന്റ്‌ സ്ഥാ​ന​വും കി​ട്ടി. ക​ന​ത്ത തോ​ല്‍​വി ഉ​ണ്ടാ​യി​ട്ടും ഇ​ത് വ​സ്തു​താ​പ​ര​മാ​യി പ​രി​ശോ​ധി​ക്കു​ക​യോ അ​വ​ലോ​ക​നം ന​ട​ത്തു​ക​യോ ചെ​യ്തി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യെ വേ​ണ്ട​വി​ധം ന​യി​ക്കാ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് ത​യാ​റാ​യി​ല്ലെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്‍​റി​ന് ന​ല്‍​കി​യ സം​യു​ക്ത രാ​ജി​ക്ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button