Latest NewsKeralaNewsCrime

ഇതാണ് എട്ടിന്റെ പണി…! കഞ്ചാവ് ചെടി നട്ടു വളർത്തി ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ട യുവാവ് പിടിയിൽ

മലപ്പുറം: കഞ്ചാവ് ചെടി നട്ടു വളർത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ചന്തൻ ബയ്യയാണ് ഇപ്പോൾ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ അറസ്റ്റിൽ ആയിരിക്കുന്നത്. കഞ്ചാവ് ചെടി വളർത്തി ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കെട്ടിട ഉടമയാണ് പൊലീസിൽ വിവരം അറിയിക്കുകയുണ്ടായത്. എടവണ്ണ വിപി ലോഡ്ജിൽ താമസിക്കുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയാണ് ചന്തൻ ബയ്യ. ചിത്രം കണ്ടു സംശയം തോന്നിയ ബിൽഡിംഗ് ഉടമകൾ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ചെടി കാണുന്നത്.

തുടർന്ന് എടവണ്ണ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് പോലീസ് കണ്ടെത്തുകയുണ്ടായത്. പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button