Latest NewsNewsIndia

ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്നു; ആന്ധ്രപ്രദേശ് സർക്കാരിനെതിരെ ബിജെപി

അമരാവതി : ആന്ധ്രപ്രദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജഗൻ സർക്കാരിനെതിരെ ബിജെപി . ക്ഷേത്രങ്ങൾ ആക്രമിക്കുന്നവർക്കെതിരെ ഒരു തരത്തിലുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് ബിജെപി രാജ്യസഭാ എംപി നരസിംഹ റാവു പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ വിവധ സ്ഥലങ്ങളിലായി നിരവധി ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം രാമതീർത്ഥത്തിലെ ശ്രീരാമക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. എന്നാൽ ഇതിനെതിരെ അന്വേഷണം നടത്താനോ ആക്രമികളെ കണ്ടുപിടിക്കാനോ സർക്കാർ മുതിർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടത്തിയപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യാൻ താത്പര്യം കാണിച്ച ജഗൻ സർക്കാർ എന്തുകൊണ്ട് ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുന്നും എന്നും അദ്ദേഹം ചോദിച്ചു. ഉടൻ തന്നെ പ്രതികളെ കണ്ടുപിടിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഡിസംബർ 28 രാത്രിയാണ് രാമതീർത്ഥ രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രത്തിന്റെ തല ആക്രമികൾ അറുത്തത്. ജനുവരി 1ന് രാജമുന്ദ്രി ജില്ലയിലെ സുബ്രഹ്മണ്യ മൂർത്തി ക്ഷേത്രത്തിലെയും വിഘ്നേശ്വര ക്ഷേത്രത്തിലെയും വിഗ്രഹങ്ങൾ സമാനമായ രീതിയിൽ തകർക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button