COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ കയറ്റുമതി : ആദ്യ പരിഗണന ആർക്കെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കൊറോണ വാക്‌സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങൾക്ക് നൽകുകയെന്ന് ഉന്നതതല വൃത്തങ്ങൾ അറിയിച്ചു.

Read Also : വൈറ്റില – കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉൽഘാടനം ചെയ്യും

കൊറോണ വാക്‌സിൻ എല്ലാവർക്കും ലഭ്യമാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത് സാക്ഷാത്കരിക്കുക കൂടിയാണ് ഉദ്ദേശിക്കുന്നത്. സുഹൃദ് രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യൺ ഡോസ് നേപ്പാളിന് നൽകാനാണ് തീരുമാനം. വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല നടത്തിയ നേപ്പാൾ സന്ദർശനവേളയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അടുത്ത ദിവസം ഇന്ത്യയിലെത്തുന്ന നേപ്പാൾ വിദേശകാര്യ മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

ബംഗ്ലാദേശുമായും വാക്‌സിൻ വിതരണം സംബന്ധിച്ച് ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യൺ കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്നത്.

മ്യാന്മറും ഇന്ത്യയിൽ നിന്നും ആദ്യ ബാച്ച് കൊറോണ വാക്‌സിൻ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിൽ വാക്‌സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചാലുടൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വാക്‌സിൻ വാങ്ങുമെന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഡാവ് ആങ്സാൻ സൂകി പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ വാക്‌സിൻ വിതരണ പദ്ധതിയായ കൊവാക്‌സിലൂടെ ദരിദ്ര രാജ്യങ്ങളിൽ വാക്‌സിൻ എത്തിക്കാനും മ്യാന്മർ ആവശ്യപ്പെട്ടിരുന്നു. ഇത് ഏപ്രിലിൽ തുടങ്ങുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button