Latest NewsIndiaNews

കോവിഡ് വാക്സിൻ വിതരണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ച ജനുവരി 11ന്

കോവിഡ് പ്രതിരോധ വാക്സിൻ വിതരണവുമായി രാജ്യം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയിലാണ് പ്രധാനമന്ത്രിയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച തീരുമാനിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ കോവിഡ് പ്രതിരോധ മരുന്നുകളുടെ സംസ്ഥാനങ്ങളിലെ വിതരണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ജനുവരി 11 തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തും

തിങ്കളാഴ്ച്ച വൈകീട്ട് നാലിനാണ് കുടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. കോവിഡിനെതിരെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ തുടങ്ങിയവ അടിയന്തിരമായി ഉപയോഗിക്കാന്‍ രാജ്യത്തെ ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയിരുന്നു.

Also related: സ്പീക്കറുടെ രാജി: തലസ്ഥാനത്ത് യുവമോർച്ച പ്രതിഷേധം ശക്തമാകുന്നു, നിയമസഭയിലേക്ക് ചാടിക്കടന്ന നാല് പ്രവർത്തകർ അറസ്റ്റിൽ

കോവിഡ് പ്രതിരോധ വാക്സിൻ വിതരണവുമായി രാജ്യം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയിലാണ് പ്രധാനമന്ത്രിയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button