Latest NewsNewsIndia

ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌​ നിർമിച്ച സോപ്പും ഷാമ്പുവും ശീലമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ​ മന്ത്രി

ബംഗളൂരു : പാലും നെയ്യും തൈരും മാത്രമല്ല, ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌​ നിര്‍മിച്ച സോപ്പും ഷാമ്പുവും അടക്കമുള്ള ഉല്‍പന്നങ്ങളും ഉപയോഗിക്കാന്‍ ശീലിക്കണമെന്ന്​ കര്‍ണാടക മൃഗസംരക്ഷണ-ഹജ്ജ്​ വഖഫ്​ മന്ത്രി പ്രഭു ചൗഹാന്‍.

Read Also : പക്ഷിപ്പനി : ഇറച്ചികോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

സംസ്ഥാനത്ത്​ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തില്‍ വന്നതിന്​ പിന്നാലെയാണ്​ വകുപ്പ്​ മന്ത്രിയുടെ അഭ്യര്‍ഥന.ഗോമൂത്രം, ചാണകത്തിരികള്‍, നെയ്യ്​, പഞ്ചഗവ്യ മരുന്നുകള്‍, ചാണകസോപ്പ്​, ഷാമ്ബൂ, ത്വഗ്​​ലേപനം തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നും ഇവ ജനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോമൂത്രം, ചാണകം, പാല്‍, തൈര്​, നെയ്യ്​ എന്നിവ ചേര്‍ത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നത്​ ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ ബോധവത്​കരണത്തിനായി ഇത്തരം ഉപോല്‍പന്നങ്ങള്‍ സംബന്ധിച്ച്‌​ കാര്യമായ ഗവേഷണത്തിന്​ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ മേല്‍നോട്ടം വഹിക്കാന്‍ തയാറുള്ളവര്‍ സര്‍ക്കാറിന്​ സഹായകരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ പാസായെങ്കിലും നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാക്കാനാവാത്തതിനാല്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്​ ഇറക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന്​ ഡിസംബര്‍ അഞ്ചിന്​ ഗവര്‍ണര്‍ വാജുഭായി വാല അനുമതി നല്‍കിയതോടെയാണ്​ നിയമം പ്രാബല്യത്തിലായത്​. പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.

shortlink

Post Your Comments


Back to top button