Latest NewsNewsIndiaInternational

‘ഇന്ത്യയെ തൊടണമെങ്കിൽ ഇനിയും ശക്തിയാർജ്ജിക്കണം’; ഇമ്രാൻ ഖാന്റെ തിരിച്ചറിവുകൾക്ക് പിന്നിൽ

ഇന്ത്യയെ ആക്രമിച്ചാൽ അതിന്റെ പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവ് ഇതിനോടകം പാകിസ്ഥാന് വന്നു കഴിഞ്ഞു

ഇന്ത്യയെ ഭയന്നുതുടങ്ങിയെന്ന് പരസ്യമായി സമ്മതിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ 73 വർഷത്തിനിടെ ഇന്ത്യയ്ക്ക് നരേന്ദ്ര മോദി സർക്കാരിനെ പോലെ കരുത്തരായ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 92 എന്ന വാർത്താ ചാനൽ സംപ്രേഷണം ചെയ്ത ഇമ്രാൻ ഖാന്റെ റാലിയിലാണ് ഇമ്രാൻ ഖാൻ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ കുറിച്ച് പറഞ്ഞത്.

‘എന്നെങ്കിലും പാകിസ്താൻ സായുധ സേനയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണ്. കാരണം എന്തെന്നാൽ, കഴിഞ്ഞ 73 വർഷത്തിനിടെ ഇന്ത്യയ്ക്ക് ഇന്ന് ഉള്ളപോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല’. എന്നായിരുന്നു അഭിമുഖത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.

Also Read: രണ്ട് മാസത്തിന് ശേഷം മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി

ഇന്ത്യയെ ഭയന്നുതുടങ്ങിയത് ഇപ്പോഴാണെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തം. കാരണമെന്തെന്ന് ഓരോ ഇന്ത്യാക്കാരനും അറിയാം. പ്രകോപനം വരുമ്പോഴൊക്കെ സമാധാനത്തിന്റെയും പ്രതിരോധത്തിന്റെയും മാർഗമായിരുന്നു ആദ്യമൊക്കെ ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആ പതിവ് രീതിക്കൊരു മാറ്റമുണ്ടാവുകയായിരുന്നു. പ്രതിരോധനം ശീലമാക്കിയിരുന്ന ഇന്ത്യ തിരിച്ചടിച്ച് തുടങ്ങി. പാകിസ്ഥാന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഇന്ത്യയുടെ കരുത്ത് പലതവണ തിരിച്ചറിഞ്ഞിട്ടുണ്ട് പാകിസ്താൻ. മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യ രണ്ട് തവണ പാക് മണ്ണിൽ കയറി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് ഒരു കറുത്തദിനമായിട്ടേ പാകിസ്ഥാനികൾക്ക് ചിന്തിക്കാനാകൂ. ഇന്ത്യയെ ആക്രമിച്ചാൽ അതിന്റെ പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവ് ഇതിനോടകം പാകിസ്ഥാന് വന്നു കഴിഞ്ഞു. അതിന്റെ ഫലമാണ് ഇമ്രാൻ ഖാന്റെ ഈ പരസ്യ കുറ്റസമ്മതം.

Also Read: നീലേശ്വരത്ത് ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു

2016ൽ ഉറി ഭീകരാക്രമണത്തിനു ഇന്ത്യ മറുപടി നൽകിയത് ആരും മറന്നിട്ടില്ല. ഇന്ത്യൻ കരസേനയിലെ പാരാകമാൻഡോകൾ അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന്റെ ആവേശം ഇപ്പോഴും മാറിയിട്ടില്ല. മൂന്ന് വർഷങ്ങൾക്കിപ്പുറം 2019ൽ പുൽവാമയിൽ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യൻ സർക്കാർ വ്യോമസേനയെ ആണ് ചുമതലപ്പെടുത്തിയത്. പാക് സൈന്യത്തിന്റെ പ്രകോപനം അതിരു വിട്ടാൽ ഇന്ത്യ ഒരു സർജിക്കൽ സ്ട്രൈക്ക് കൂടി നടത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button