Latest NewsNewsIndia

കന്യാകുമാരിയിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

കന്യാകുമാരി: കന്യാകുമാരിയിൽ ഇന്ന് രാവിലെയുണ്ടായ തീപ്പിടുത്തത്തിൽ എഴുപതോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. കന്യാകുമാരി ഗാന്ധിമണ്ഡപത്തിന് സമീപമുളള റോഡരുകിലെ താത്കാലിക കടകളാണ് നശിച്ചിരിക്കുന്നത്.

ഒന്നരക്കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല..സംഭവത്തിൽ കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button