Latest NewsKeralaNattuvarthaNewsCrime

വടിവാളുമായി അഞ്ചുവിന്റെ വേട്ട രാത്രിയിൽ, ലക്ഷ്യം മധ്യവയസ്കർ; ലക്ഷങ്ങൾ തട്ടിയ കേസിൽ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി

രാ​​ത്രി​ യാ​ത്ര​ക്കാ​രെ വ​ടി​വാ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കവര്‍ച്ച; തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി

രാത്രി യാത്രക്കാരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്ന സംഘത്തിലെ യുവതിയെ ​​തിരു​വ​ല്ല​യി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി പൊലീസ്. ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ല്‍ പ​ന​യ്ക്ക​ച്ചി​റ​യി​ല്‍ വീ​ട്ടി​ല്‍ അ​ഞ്ചു എ​ന്ന ഷി​ന്‍​സി ഏ​ലി​യാ​സി​നെ​യാ​ണ്​ (19) തെളിവെടുപ്പിനായി പു​ളി​ക്കീ​ഴ് പൊ​ലീ​സ് തി​രു​വ​ല്ല​യിലെത്തിച്ചത്.

Also Read: ‘വിവേകം വേണം’; ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി

കഴിഞ്ഞ മാസം 19നായിരുന്നു ഷിൻസിയും കാമുകൻ വിനീതും കൂട്ടാളി മിഷേലും പൊലീസ് പിടിയിലായത്. രാത്രിയിൽ തിരുവല്ല വഴി വരുന്ന യാത്രക്കാരെ കൈകാണിച്ച് നിർത്തിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയിരുന്നത്. പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും വാ​ഹ​ന​ങ്ങ​ളുമായിരുന്നു ഇവർ ലക്ഷ്യം വെച്ചിരുന്നത്. മധ്യവയസ്കരെയായിരുന്നു കൂടുതലും കൊള്ളയടിച്ചിരുന്നത്.

ഇവരെ പിടികൂടിയെങ്കിലും കാ​മു​ക​ന്‍ വി​നീ​ത്, കൂ​ട്ടാ​ളി മി​ഷേ​ല്‍ എ​ന്നി​വ​ര്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഷി​ന്‍​സി​യെ പു​ളി​ക്കീ​ഴ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന്​ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button