Latest NewsKeralaNews

മകനെ ലൈംഗികമായി അമ്മ പീഡിപ്പിച്ച സംഭവം; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍; കേസിൽ ട്വിസ്റ്റ്

മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ച കേസില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകൻ രംഗത്ത്. അമ്മയ്ക്കെതിരായ മൊഴി സഹോദരനെ മര്‍ദ്ദിച്ച്‌ പറയിപ്പിച്ചതാണെന്ന് വെളിപ്പെടുത്തി. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകൻ മൊഴി നൽകി.

14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

read also:ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ സ്ത്രീ; രാജനി ചാണ്ടിയെക്കുറിച്ചു ജെസ്‌ല

എന്നാൽ മകള്‍ നിരപരാധി ആണെന്നും വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇതിനു പിന്നിലെന്നും യുവതിയുടെ അമ്മ പറഞ്ഞു. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button