KollamNattuvarthaLatest NewsKeralaNews

14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ 73 കാരിക്ക് നേരെ പോക്സോ : വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് കുടുക്കിയതെന്നു പരാതി

വാക്സിനെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ്, പൊലീസുകാർ എത്തി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് ശ്രീമതി

കൊല്ലം: അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്നത് മകൻ എക്സൈസിനെ അറിയിച്ചതിന്‍റെ വിരോധത്തിൽ 14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ പോക്സോ കേസിൽപെടുത്തിയതായി 73 കാരി. പട്ടികജാതിക്കാരിയായ 73 കാരിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് മകൻ അയൽവാസിയുടെ ഫാം ഹൌസിലെ ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചതിനെത്തുടർന്ന് അയൽവീട്ടിലെ യുവതി പോക്സോ കേസ് തനിക്കെതിരെ നൽകിയെന്നു ആരോപിച്ചു രംഗത്ത് എത്തിയത്. 14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയാണ് ശ്രീമതിക്കെതിരെ നൽകിയത്. ഈ കേസിൽ ശ്രീമതിക്ക് 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. ഇതോടെയാണ് കേസ് പുനരന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

read also: നിരക്ക് വര്‍ദ്ധിപ്പിച്ച് ജിയോയും, പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വരെ വര്‍ദ്ധന

വാക്സിനെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ്, പൊലീസുകാർ എത്തി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് ശ്രീമതി പറയുന്നു. ഉടൻ തിരികെ എത്തിക്കാമെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച് റിമാൻഡ് ചെയ്തു. കേസിന്‍റെ വിവരം തന്നെ അറിയിക്കുകയോ, വാദം കേൾക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button