KeralaLatest NewsNewsEntertainment

വിജയ് ചിത്രത്തിന് വേണ്ടി തിയറ്റർ തുറക്കാൻ പറ്റില്ല; നടൻ ദിലീപിനും ആന്റണി പെരുമ്പാവൂരിനും വിജയ് ഫാന്‍സിന്റെ പൊങ്കാല

'മാസ്റ്റര്‍' റിലീസ് ചെയ്യാതെ മരയ്ക്കാര്‍ പുറത്തിറങ്ങുന്ന സമയത്ത് മാത്രം തീയറ്റര്‍ തുറക്കുന്ന തീരുമാനം ശരിയല്ല

കൊച്ചി: കൊറോണ വൈറസ് വ്യാപന ഘട്ടത്തിൽ അടച്ചിട്ട തിയറ്ററുകൾ തുറക്കാനുള്ള സർക്കാർ അനുമതി ലഭിച്ചെങ്കിലും ഉടൻ തുറക്കില്ലെന്ന നിലപാടിലാണ് ഫിയോക്. ഇന്ന് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. വിനോദ നികുതി, വൈദ്യുതി ചാര്‍ജ്ജ് എന്നിവയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് ലഭിക്കുകയും, ഫിലിം ചേംബറിന്റെയും ചലച്ചിത്ര സംഘടനകളുടെയും ഉപാധികള്‍ അംഗീകരിക്കുകയും ചെയ്യുന്ന മുറയ്ക്ക് മാത്രം റിലീസ് അനുവദിച്ചാല്‍ മതിയെന്നാണ് ഫിയോക് ജനറല്‍ ബോഡിയുടെ നിലപാട്.

എന്നാൽ പൊങ്കൽ ആഘോഷമാക്കാൻ വിജയുടെ മാസ്റ്റർ റിലീസിന് എത്തുകയാണ്. മാസ്റ്റര്‍ റിലീസിനായി തിയറ്റര്‍ ധൃതിയില്‍ തുറക്കേണ്ടെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദിലീപും ആന്റണി പെരുമ്പാവൂരും. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

read also:പോലീസ് സ്റ്റേഷനിൽ വിവസ്ത്രയായി യുവതിയുടെ പ്രകടനം; പൊലീസിനെ വട്ടംചുറ്റിച്ച സിപ്സിയുടെ വിവാദ ജീവിതം

ഫിയോക്കിന്റെ തീരുമാനത്തിന് പിന്നാലെ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പേജില്‍ വിജയ് ഫാന്‍സിന്റെ പൊങ്കാല. വിജയ് ചിത്രം ‘മാസ്റ്റര്‍’ റിലീസ് ചെയ്യാതെ മരയ്ക്കാര്‍ പുറത്തിറങ്ങുന്ന സമയത്ത് മാത്രം തീയറ്റര്‍ തുറക്കുന്ന തീരുമാനം ശരിയല്ലെന്നും മാസ്റ്റര്‍ പുറത്തിറക്കിയില്ലെങ്കില്‍ മരയ്ക്കാര്‍ ആരും കാണില്ല എന്നും വിജയ് ആരാധകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button