Latest NewsKeralaNews

കോണ്‍ഗ്രസിലെ പല നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയിലെത്തും : എംടി രമേശ്

ശോഭ സുരേന്ദ്രന്‍ അടക്കമുളളവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ പല നേതാക്കളും ബിജെപിയില്‍ എത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യതയുളള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും എം.ടി രമേശ് വ്യക്തമാക്കി.

ശോഭ സുരേന്ദ്രന്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ശോഭ സുരേന്ദ്രന് പരോക്ഷ പിന്തുണ നല്‍കി കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ആരെയും അകറ്റി നിര്‍ത്തുക പാര്‍ട്ടി നയമല്ല. ശോഭ സുരേന്ദ്രന്‍ അടക്കമുളളവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ഇടപെടല്‍ ഉണ്ടാകുമെന്നും എം.ടി. രമേശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button