News

കോർപറേറ്റ് കമ്പനിയും കർഷകരുമായുള്ള രാജ്യത്തെ ആദ്യത്തെ കരാർ സാധ്യമാകുമ്പോൾ…

കാർഷിക ബില്ലിന്റെ സാധ്യതകൾ മനസിലാക്കി കർഷകർ

കാർഷിക നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ കർഷകർ സമരം ചെയ്യുന്നതിനിടെ റിലയൻസുമായി കരാറിൽ ഏർപ്പെട്ട് കർണാടകയിലെ സർക്കാർ. കർണ്ണാടകയിലെ റായ്ചുർ ജില്ലയിലെ സിന്ധനൂരിലെ കർഷകരാണ് കാർഷിക നിയമത്തിന്റെ ആനുകൂല്യം ഏറ്റെടുത്ത് രംഗത്തെത്തിയത്.

ആയിരം ക്വിന്റൽ സോനാ മസൂറി നെല്ലിന്റെ വിൽപ്പനയ്ക്ക് റിലയൻസ് റീട്ടെയിൽ ലിമിറ്റഡുമായി കർഷകർ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. കർഷകരുടെ നേതൃത്വത്തിലുള്ള സ്വാസ്ത്യ കാർഷികോത്പന്ന കമ്പനിയുമായാണ് റിലയൻസ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഒരു ക്വിന്റലിന് 1950 രൂപ നിരക്കിലാണ് റിലയൻസ് കർഷകരിൽ നിന്നും നെല്ല് വാങ്ങുന്നത്. ഇത് എം എസ് പിയെക്കാൾ 82 രൂപ കൂടുതലാണ്.

രാജ്യത്താകമാനം ഈ സംവിധാനം കർഷകർ ഉപയോഗിക്കാൻ തുടങ്ങിയാൽ ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുമെന്നാണ് ഇവിടെയുള്ള കർഷകർ പറയുന്നത്. മണ്ഡികളെയും മിനിമം താങ്ങുവിലയെയും നിർത്തലാക്കുന്നതിനുമുന്നോടിയാണ് ഈ പരിഷ്കരണമെന്നാണ് രാജ്യത്തെ ഒട്ടുമിക്ക കർഷകരും കരുതിയിരിക്കുന്നത്. ഇതൊരു അബദ്ധതാരണയാണ്.

Also Read: ആചാരാനുഷ്ഠാന പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ നാളെ ; ഇന്ന് ചന്ദനക്കുടം

കർഷകനു മുന്നിൽ ഒരു ഉപഭോക്താവ് മാത്രമാകുമ്പോൾ അവിടെ കർഷകൻ ചൂഷണം ചെയ്യപ്പെടും. ഓരോ മേഖകളിൽ ഓരോ വ്യാപാരികൾ അഥവാ മണ്ഡി ട്രേഡേഴ്സ് ഉണ്ടാകും. ഇവരിൽ നിന്നും വായ്പ് വാങ്ങുന്ന കർഷകർക്ക് അവർ മുഖാന്തരം മാത്രമേ വിളകൾ വിൽക്കാൻ സാധിക്കുകയുള്ളു. വ്യാപരികൾക്കുള്ള കമ്മിഷൻ വേറെ. കർഷകന് മുന്നിൽ ഒരു ഉപഭോക്താവ് മാത്രമായി മാറുമ്പോൾ അവർ പറയുന്ന വിലയിൽ തന്നെ വിൽക്കേണ്ടി വരും. എന്നാൽ, ഇവിടെ ഒന്നിലധികം ഉപഭോക്താക്കളുണ്ടെങ്കിൽ ചൂഷണത്തിനു സാധ്യത കുറയും. ഈ സാധ്യത വ്യക്തമാക്കി മനസിലാക്കിയ കർഷകരാണ് ഇപ്പോൾ നിയമത്തിനൊപ്പം നിൽക്കുന്നതും, കർണാടകയിൽ കോർപ്പറേറ്റുമായി കരാർ ഒപ്പിട്ടിരിക്കുന്നതും.

Also Read: പണം ലഭിക്കുന്നതിനായി 10 വയസ്സുകാരനെ കൊലപ്പെടുത്തിയ കുട്ടികൾ അറസ്റ്റിൽ

വിളകൾ വാങ്ങാൻ ഒന്നിലധികം ഉപഭോക്താക്കൾ ഉണ്ടെന്നിരിക്കേ മികച്ച വിലയിൽ വിൽപ്പന നടത്താൻ കർഷകർക്ക് സാധിക്കുമെന്നിരിക്കേ ഈ നിയമത്തെ വളച്ചൊടിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മണ്ഡികളിൽനിന്നല്ലാതെ തങ്ങളുടെ ഉത്പന്നത്തിന് കൂടുതൽ വിലകിട്ടാനുള്ള സാഹചര്യമൊരുങ്ങുമ്പോൾ കർഷകർ എന്തിനാണ് അതിനെതിരു നിൽക്കുന്നത്?

ഒരുപാട് അധികസാധ്യതകൾ തുറക്കുന്ന നിയമ ഭേദഗതിക്കെതിരെ എന്തിനാണ് കർഷകർ വെയിലും മഴയും മഞ്ഞും കൊണ്ട് പ്രതിഷേധിക്കുന്നത്?. ഇതേ പരിഷ്കരണങ്ങൾക്കായി വർഷങ്ങളായി മുറവിളി കൂട്ടിക്കൊണ്ടിരുന്നവരും ഉണ്ട്. മണ്ഡികൾ വഴി വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം. മറിച്ച് ഇഷ്ടമുള്ള വിലയിൽ ഇഷ്ടമുള്ളിടത്ത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുമാകാം. ഇതാണ് വസ്തുതയെന്നിരിക്കേ എന്തിനാണ് കർഷകർ ഇത്രയധികം ബഹളങ്ങളുണ്ടാക്കുന്നത്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button