Latest NewsKeralaNewsIndiaFootballSports

വിജയവഴിയിൽ വീണ്ടും മഞ്ഞപ്പട

മുറെയുടെ ഇരട്ട ഗോളാണ് മഞ്ഞപ്പടയുടെ വിജയം ഉറപ്പിച്ചത്

മഡ്ഗാവ് :ഗോവയിൽ ഗോൾമഴ പെയ്ത പ്പോൾ ഐ എസ് എല്ലിലെ 54 ആം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ് സിയെ തോല്പിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. 2 നെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റഴ്സിൻ്റെ ജയം. അറുപത്തിയേഴാം മിനുട്ടിൽ പത്ത് പേരുമായി കളിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് അതിന് ശേഷമാണ് രണ്ട് ഗോളുകളും നേടിയത്. കോസ്റ്റ നമോയ്‌നിസു, ജോർദാൻ മുറെ എന്നിവരാണ് മഞ്ഞപ്പടക്ക് വേണ്ടി ഗോൾ നേടിയത് . മുറെയുടെ ഇരട്ട ഗോളാണ് മഞ്ഞപ്പടയുടെ വിജയം ഉറപ്പിച്ചത്.

Also related: ആസ്​ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷാകുലനായി വിരാട്​ കോഹ്​ലി

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം സമനിലയിലായിരുന്നു.ഇരുപത്തിരണ്ടാം മിനുട്ടില്‍ കോസ്റ്റ നമോയ്‌നിസുവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ അക്കൗണ്ട് തുറന്നു. അധികം വൈകാതെ മുപ്പത്തിയെട്ടാം മിനുട്ടില്‍ നെരിയസ് വല്‍സ്‌കിസ് ജാംഷഡ്പൂരിന് വേണ്ടി തിരിച്ചടിച്ചു സമനില ഗോള്‍ നേടി.

Also related: ആസ്​ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷാകുലനായി വിരാട്​ കോഹ്​ലി

രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയതോടുകൂടി അറുപത്തിയേഴാം മിനുട്ടിൽ ലാറുവത്താറക്ക് പുറത്തുപോകേണ്ടി വന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്ത് പേരായി കുറഞ്ഞു.79, 82 മിനുട്ടുകളിലെ മുറെയുടെ എണ്ണം പറഞ്ഞ ഗോളുകളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button