KeralaLatest NewsNews

കോണ്‍ഗ്രസ് ഓഫീസ് കത്തിച്ച സംഭവത്തിൽ സി.പി.എം പ്രവര്‍ത്തകർ അറസ്​റ്റിൽ

കണ്ണൂര്‍ : ശ്രീകണ്ഠപുരം മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കത്തിച്ച കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്തു. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്‍, ആളാറമ്പത്ത് നിഖില്‍, കൊളന്തയിലെ അളവൂര്‍ ലോഹിത്ത് എന്നിവരാണ് അറസ്​റ്റിലായത്.

Read Also : ചാണകത്തിൽ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 

കണ്ണൂര്‍ അസി. പൊലീസ് കമ്മീഷണര്‍ പി.പി. സദാനന്ദ​ന്‍റെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ്​ നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

സെപ്റ്റംബര്‍ 17ന് പുലര്‍ച്ചയായിരുന്നു കോണ്‍ഗ്രസ് ഓഫിസിന് തീവെച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫോട്ടോകളും നശിച്ചിരുന്നു. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button