KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് : വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണ വേട്ട.കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ 2.451 കിലോ സ്വർണ്ണം പിടികൂടി. ഡിആർഐ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.

Read Also : കോവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ , ലിസ്റ്റ് പുറത്ത് വിട്ടു

ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തിൽ ഒളിപ്പിച്ച നിലയിലും എമർജെൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. മലപ്പുറം സ്വദേശിയായ കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരാണ് അറസ്റ്റിലായത്.

96.5 ലക്ഷം വിലമതിക്കുന്ന 1866 ഗ്രാം സ്വർണ്ണമാണ് സഫറിൽ നിന്നും പിടിച്ചെടുത്തത്. ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. പതിനാറ് സ്വർണ്ണക്കട്ടികളാണ് ഇയാൾ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 585 ഗ്രാം സ്വർണ്ണമാണ് ജിജിനിൽ നിന്നും പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button