KeralaLatest NewsNews

കടയ്ക്കാവൂര്‍ പോക്സോ കേസ്: മാതാവിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി, കേസെടുത്ത എസ്‌ഐയെ വിളിച്ചുവരുത്തി

അമ്മക്കെതിരെ കള്ളക്കേസെന്ന പരാതിയില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പൊലീസ് മാതാവിന്‍റെ പേരില്‍ പോക്സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്.

Also Read: കനത്ത മഴയും അതിതീവ്ര ഇടിമിന്നലും, മലയോര-തീര മേഖലകളില്‍ അതീവജാഗ്രതാ നിര്‍ദേശം

മകനെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന പരാതി ലഭിച്ചതോടെയാണ് പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്റെ മൊഴി പുറത്തുവന്നതോടെയാണ് കേസില്‍ ട്വിസ്റ്റ് ഉണ്ടായത്. കേസില്‍ പൊലീസ് ധൃതി പിടിച്ച്‌ കേസെടുത്തെന്നും ശരിയായി അന്വേഷണം നടത്താതെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.

അന്വേഷണത്തിന്റെ ഭാഗമായി അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി കടയ്ക്കാവൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button