KeralaNews

അരിവാൾ രോഗികളുടെ ധനസഹായം വർദ്ധിപ്പിക്കാൻ നിയമസഭാ സമിതി ശുപാർശ

വയനാട്ടിലും അട്ടപ്പാടിയിലുമാണ് അരിവാൾ രോഗം (സിക്കിൾസെൽ അനീമിയ) രോഗബാധിതർ ഏറ്റവുമധികം ഉള്ളത്

തിരുവനന്തപുരം: അരിവാൾ രോഗബാധിതർക്കുള്ള പ്രതിമാസ സഹായധനം വർദ്ധിപ്പിക്കാൻ നിയമസഭാ സമിതി ശുപാർശ ചെയ്തു. നിലവിൽ പട്ടിക ജാതിക്കാർക്ക് 2500 ഉം മറ്റുള്ളവർക്ക് 2000 രൂപയുമാണ് സഹായം നൽകിക്കൊണ്ടിരിക്കുന്നത്. ഇത് 5000 ആയി വർദ്ധിപ്പിക്കാനാണ് ശുപാർശ.

വയനാട്ടിലും അട്ടപ്പാടിയിലുമാണ് അരിവാൾ രോഗം ( സിക്കിൾസെൽ അനീമിയ) രോഗബാധിതർ ഏറ്റവുമധികം ഉള്ളത്.

Also related: നിയമസഭാ സമ്മേളനം കഴിഞ്ഞും കസ്റ്റംസ് കാത്തിരിക്കണം; ചോദ്യം ചെയ്യൽ ചട്ട പ്രകാരം സ്പീക്കർക്ക് വൈകിപ്പിക്കാം

രക്തത്തിന് നിറം നൽകുന്ന വർണ്ണ വസ്തുവായ ഹീമോഗ്ലോബിൻ്റെ ജനിതക തകരാർ മൂലം ചുവന്ന രക്താണുക്കൾ അരിവാൾ ആകൃതിയിൽ മാറുന്നതാണ് ഈ രോഗം. കേരളത്തിൽ മൊത്തം 1032 അരിവാൾ രോഗബാധിതർ ഉണ്ടെന്നാണ് സംസ്ഥാന സർക്കാറിൻ്റെ പക്കലുള്ള കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button