Latest NewsKeralaNews

യുവതിയെ ക്ലാസ് മുറിയിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

ബാബുരാജും സരിതയും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നു

പാലക്കാട് : യുവതിയെ ക്ലാസ് മുറിയിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിയ്ക്ക് നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ബാബുരാജ് പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങി.

ബാബുരാജും സരിതയും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു.

തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു. അപ്പോഴേക്കും യുവതി ഓടി മാറുകയായിരുന്നു. യുവതിയ്ക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button