KeralaLatest NewsNews

സംവിധായകന്‍ കമലിനെ ചലച്ചിത്രഅക്കാദമി സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ബിജെപി

തിരുവനന്തപുരം: സിപിഎംകാരെ മാത്രം സ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംവിധായകന്‍ കമലിനെ ചലച്ചിത്രഅക്കാദമി സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ബിജെപി.
രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിന്‍വാതിലിലൂടെ ഇടതു പക്ഷ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംവിധായകന്‍ കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടതുപക്ഷക്കാര്‍ക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Read Also : സംസ്ഥാനത്തെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ എല്ലാവരും സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍

കമലിന്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്‌കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതു പക്ഷ ക്ഷേമ പ്രവര്‍ത്തനമാണ് അക്കാദമിയില്‍ കമല്‍ നടത്തുന്നത്. ആസ്ഥാന ഇടതുപക്ഷ വിദൂഷകന്റെ പദവിയാണ് കമലിന് അനുയോജ്യം. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളിലും, കമലുള്‍പ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തേണ്ടത്.

കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് വിവാദമായത്.ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ നാലോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് എകെ ബാലന് അയച്ച കത്തില്‍ കമല്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button