Latest NewsNewsIndia

കർഷക സമരത്തിൽ ഭീകരർ നുഴഞ്ഞ് കയറിയെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ

കർഷ സമരങ്ങൾക്കിടയിൽ ഖാലിസ്ഥാന്റെ പതാകകൾ ഉണ്ടായിരുന്നതായി കർഷക നിയമത്തെ സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞിരുന്നു

ന്യൂ‍ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞു കയറിയതായി കേന്ദ്രം സുപ്രീം കോടതിയിൽ. അറ്റോർണി ജനറൽ കെകെ വേണുഗോപലാണ് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ഇത്തരമൊരു പരാമർശം സുപ്രീം കോടതിയിൽ നടത്തിയത്.

Also related: മകരവിളക്കിന് 5000 പേർക്ക് പങ്കെടുക്കാൻ അനുമതി, ഒരു മണി കഴിഞ്ഞ് എത്തുന്നവരെ സന്നിധാനത്തേക്ക് കടത്തിവിടില്ല

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് ഹർജി നൽകിയ കർഷകരുടെ സംഘടനയാണ് ഖാലിസ്ഥാൻ പരാമർശം ആദ്യം കോടതിയിൽ നടത്തിയത്. ഈ വിഷയത്തിൽ സത്യവാങ് മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്റലിജൻസ് ബ്യൂറോയിൽനിന്നുള്ള വിവരങ്ങൾക്കൂടി വച്ച് നാളെ സമർപ്പിക്കുമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

Also related: ക്രിസ്റ്റ്യാനോ @ 759; ഏറ്റവും കൂടുതൽ ഗോളടിച്ചു താരമെന്നും അല്ലായെന്നുമുള്ള തർക്കം മുറുകുന്നു

കർഷ സമരങ്ങൾക്കിടയിൽ ഖാലിസ്ഥാന്റെ പതാകകൾ ഉണ്ടായിരുന്നതായി കർഷക നിയമത്തെ സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ആരോപണം ശരിയോയെന്ന് കോടതി അറ്റോർണിയോട് ചോദിക്കുകയായിരുന്നു. തുടർന്ന് ഹരീഷ് സാൽവെ പറഞ്ഞ കാര്യം കോടതിയിൽ എജി ശരിവെക്കുകയും ചെയ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button