Latest NewsNewsIndia

ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡിന്റെ കൂട്ടാളി പരംജിത് സിംഗ് അമൃത്സറിൽ അറസ്റ്റിൽ

അമൃത്‌സർ: ഖാലിസ്ഥാനി ഭീകരൻ ലഖ്‌ബീർ സിംഗ് റോഡിന്റെ കൂട്ടാളി പരംജിത് സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അമൃത്‌സർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് തീവ്രവാദ ഫണ്ടിംഗിലും അട്ടിമറി പ്രവർത്തനങ്ങളിലും ലഖ്‌ബീർ സിംഗിന്റെ പങ്കാളിയാണ് പരംജിത് സിംഗ്.

‘ഒരു പ്രധാന വഴിത്തിരിവ്, എസ്എസ്‌സി അമൃത്സർ യുകെ ആസ്ഥാനമായുള്ള പരംജിത് സിംഗ് അഥവാ പഞ്ചാബ് സിംഗ് എന്ന ധാദിയെ അമൃത്സർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു,’ പരംജിത് സിംഗിന്റെ അറസ്റ്റിന് ശേഷം, പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവായിരുന്ന ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അനന്തരവനുമായ ലഖ്ബീർ സിംഗ് റോഡ്, ഡിസംബർ രണ്ടിന് പാകിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ലഖ്ബീർ സിംഗ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സിഖ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടർന്ന് പാകിസ്ഥാനിൽ രഹസ്യമായാണ് ലഖ്ബീർ സിംഗിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ശബരിമല തീർഥാടകരെ കെ.എസ്.ആർ.ടി.സി പാതിവഴിയിൽ ഇറക്കിവിടുന്നു, പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിന് ചവിട്ടി: പരാതി
നിരോധിത തീവ്രവാദ സംഘടനയായ ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ തലവനായ ലഖ്ബീർ റോഡിന്റെ സഹപ്രവർത്തകനായ പരംജിത് സിംഗ് പഞ്ചാബിലെ തീവ്രവാദ ഫണ്ടിംഗിലും മറ്റ് അട്ടിമറി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. തീവ്രവാദ ശൃംഖല കണ്ടെത്തുന്നതിനും പുറത്തുകൊണ്ടുവരുന്നതിനുമുള്ള അന്വേഷണം നടക്കുകയാണെന്നും മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദപ്രവർത്തനത്തിനേറ്റ കനത്ത പ്രഹരമാണ് സിങ്ങിന്റെ അറസ്റ്റെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button