Latest NewsNewsInternational

കൊറോണ വൈറസിന്റെ ‘യഥാര്‍ത്ഥ’ ഉറവിടം തേടി വിദഗ്ധ സംഘം

ബീജിങ്: കൊറോണ വൈറസിന്റെ ‘യഥാര്‍ത്ഥ’ ഉറവിടം തേടി വിദഗ്ധ സംഘം. കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. സംഘം വ്യാഴാഴ്ച വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Read also :കേരളത്തിന് മുൻഗണന , സംസ്ഥാനത്തേക്ക് 4,33,500 ഡോസ് കോവിഡ് വാക്‌സിനുകൾ ഉടൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം അറിയിച്ചു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും വുഹാനില്‍ ആദ്യഘട്ടത്തില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം ഏതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തുനിന്നെത്തിയതാണെന്ന വാദവും ചൈന ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button