COVID 19Latest NewsNewsOman

ഒമാനിൽ ഇന്ന് 164 പേര്‍ക്ക് കോവിഡ്

മസ്‍കത്ത്: ഒമാനില്‍ ഇന്ന് പുതിയതായി 164 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊറോണ വൈറസ് മരണം പോലുമുണ്ടായിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയും അധികൃതര്‍ പുറത്തുവിട്ടു. ചികിത്സയിലായിരുന്ന 163 പേര്‍ രോഗമുക്തരാവുകയും ചെയ്തിരിക്കുകയാണ്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,30,944 പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,23,187 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1508 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button