COVID 19Latest NewsUAENews

യുഎഇയില്‍ ഇന്ന് 3,243 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 3,243 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,195 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 151,480 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരുള്‍പ്പെടെ ഇതുവരെ 2,36,225 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,10,561 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 717 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവില്‍ 24,947 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. യുഎഇയില്‍ ആകെ 2.5 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button