KeralaLatest NewsNews

ലൈഫ് മിഷൻ അഴിമതി: സർക്കാർ അപ്പീൽ പോകും, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനുകൂല വിധി നേടാനാണ് സർക്കാർ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സിബിഐ അന്വേഷണം വന്നാൽ തിരിച്ചടിയാവും എന്ന വിലയിരുത്തലിലാണ് സർക്കാർ അപ്പീൽ പോകുന്നത്

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാറും യുണിടാക്കും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിന് അനുമതി നൽകിയതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനുകൂല വിധി നേടാനാണ് സർക്കാർ നീക്കം.

Also related: കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

മുമ്പ് സിബിഐ അന്വേഷണം മുന്നിൽക്കണ്ടായിരുന്നു സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. ഈ തീരുമാനത്തിനേറ്റ തിരിച്ചടിയാണ് ഇപ്പാൾ സർക്കാറിനേറ്റിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സിബിഐ അന്വേഷണം വന്നാൽ തിരിച്ചടിയാവും എന്ന വിലയിരുത്തലിലാണ് സർക്കാർ അപ്പീൽ പോകുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button